കുപ്പുദേവരാജിന്റെ മൃതദേഹത്തോട് അനാദരവ്്: പൊലിസ് കംപ്ലയിന്റ് അതോറിറ്റി നോട്ടിസ് അയക്കും
കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹത്തോടും ബന്ധുക്കളോടും അനാദരവ് കാട്ടിയെന്ന പരാതിയില്‍ പൊലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഫയലില്‍ സ്വീകരിച്ചു. കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരനെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ ആരോപണ വിധേയനായ സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ പ്രേംദാസിന് നോട്ടിസ് അയക്കും. ഗ്രോ വാസുവാണ് പരാതിക്കാരന്‍. പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ കെ.വി ഗോപിക്കുട്ടനാണ് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടത്.
2016 ഡിസംബര്‍ 9ന് മാവൂര്‍ റോഡ് ശ്മാശാനത്തിലാണ് പരാതിക്കാധാരമായ സംഭവം. കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങിയ സഹോദരന്‍ ശ്രീധരന്റേയും അമ്മയുടേയും സാന്നിദ്ധ്യത്തില്‍ സംസ്്കാര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് അസി.കമ്മിഷണര്‍ ചടങ്ങുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന്റെ കോളറില്‍ പിടിച്ച് കൈയേറ്റം ചെയ്തതെന്നും ബഹളത്തിനിടയില്‍ മൃതദേഹം മറിഞ്ഞു വീഴുമെന്ന അവസ്ഥയുമുണ്ടായതായും പരാതിയില്‍ പറയുന്നു.
മൃതദേഹത്തോടും ബന്ധുക്കളോടും അനാദരവ് കാണിച്ച അസി. കമ്മിഷണറുടെ നടപടി നിയമ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.
കേരളാ പൊലിസ് ആക്ട്, കേരളാ പൊലിസ് മാന്വല്‍, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ച് മൂന്നു വര്‍ഷം വരെ തടവു ശിക്ഷാ ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."