ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മോദി
വാഷിങ്ടണ്‍: ട്രംപിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ- യു.എസ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും താങ്കള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. വരും വര്‍ഷങ്ങളില്‍ യു.എസിനെ വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് മോദിയുടെ ട്വീറ്റ്. ട്രംപ് ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് മോദിയുടെ ട്വീറ്റ്.
ഇന്ത്യാ-യു.എസ് ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും ട്രംപിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."