ചെറുകഥയുടെ കുലപതിക്ക് മാന്ത്രികോപഹാരമൊരുക്കി മുതുകാട്
കണ്ണൂര്‍: മുപ്പത് വര്‍ഷം മുന്‍പ് പിറന്ന കഥക്ക്് കഥാകാരന്റെ ജന്മദിനത്തില്‍ മാന്ത്രികാവിഷ്‌കാരം. ചെറുകഥാകൃത്ത് ടി. പത്മനാഭനാണ് അവിസ്മരണീയമായ ഈ ജന്മദിനോപാഹാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സമ്മാനിച്ചത്. താന്‍ ജന്മം നല്‍കിയ കഥാപാത്രങ്ങള്‍ വേദിയില്‍ പുനരവതരിപ്പിച്ചപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ കഥയുടെ കുലപതിയുമെത്തി.
വായനക്കാരുടെ മനസില്‍ ആകുലതകള്‍ കോറിയിട്ട കഥയിലെ പഴയ ജാലവിദ്യകാരനായി മാജികിന്റെ കുലപതി തന്നെ വേഷമിട്ടപ്പോള്‍ അവിസ്മരണീയമായി മാറി ആ മാന്ത്രികാവിഷ്‌കാരം.
കഥാകാരന്‍ ടി. പത്മനാഭന്റെ കഥയായ 'ഒടുവിലത്തെ പാട്ടി'ന്റെ ദൃശ്യാവിഷ്‌ക്കാരമാണ് മുതുകാട് ഒരുക്കിയത്. വിസ്മയിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനങ്ങള്‍ കൊണ്ട് ഒരു മജീഷ്യന്‍ സന്തോഷത്തോടെ ലോകം കീഴടക്കുന്നതും ഒടുവില്‍ അനുഭവിക്കുന്ന മനോവ്യഥകളും അനാവരണം ചെയ്യുന്നതാണ് കഥ. ഇന്ദ്രജാലക്കാരന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് കഥയില്‍ പറയുന്നത്. ഈ ജീവിതഘട്ടങ്ങള്‍ വേദിയിലും പ്രത്യേകം തയാറാക്കിയ സ്‌ക്രീനിലുമയി ദൃശ്യവല്‍ക്കരിക്കുന്നതായിരുന്നു.'വിസ്മയം തീരുമ്പോള്‍ വാനമ്പാടി പറക്കുന്നു' എന്ന പേരിലാണ് ദൃശ്യാവിഷ്‌ക്കാരം. കഥയിലെ മൂല്യങ്ങളും തീക്ഷണതയും ഒട്ടും കുറയാതെ മുതുകാട് അവതരിപ്പിച്ചുവെന്നും ലോകത്ത് ഒരു കലാകാരനും ഇങ്ങനെയൊരു ആദരം കിട്ടിയിട്ടുണ്ടാവില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു.
35 മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്‌ക്കാരത്തിന് ശ്രീകാന്ത് കോട്ടക്കല്‍ തിരക്കഥയെഴുതി ജിത്തു കോളയാടാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരള സാഹിത്യ അക്കാദമി, കണ്ണൂര്‍ പ്രസ്‌ക്ലബ്, മാജിക് അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് എം.എല്‍.എമാരായ എം. സ്വരാജ്, എ.എന്‍ ഷംസീര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി കെ.പി മോഹനന്‍, എം.വി ഗോവിന്ദന്‍, ഫാദര്‍ അബ്രഹാം പറമ്പേട്ട്്, പ്രശാന്ത് പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."