അരക്കു താഴെ ഇല്ലാത്ത യുവാവിന്റെ ത്വവാഫ് നൊമ്പരമായി- വീഡിയോ കാണാം
മക്ക: അരക്കു താഴെ പൂര്‍ണമായും ഇല്ലാത്ത യുവാവ് കൈ മുട്ടില്‍ ഇഴഞ്ഞു ചെയ്ത ത്വവാഫ് (കഅ്ബ പ്രദക്ഷിണം) വിശ്വാസി സാഗരത്തിന് ഹൃദയം തകരുന്ന നൊമ്പര കാഴ്ചയായി.
കഴിഞ്ഞ ദിവസം മക്കയിലെ ഹറമിലാണ് യുവാവിന്റെ മനോധൈര്യത്തില്‍ കൈകളില്‍ ഇഴഞ്ഞ് കഅ്ബ പ്രദക്ഷിണം പൂര്‍ത്തിയാക്കിയത്. യുവാവിന്റെ ആഗ്രഹം പൂവണിയിക്കാന്‍ സഊദി ഹറം സുരക്ഷാ വകുപ്പും പ്രത്യേകം വട്ടം കെട്ടി സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
അരക്കു താഴ്ഭാഗം ഇല്ലാതെ ജനിച്ച ഖത്തര്‍ സ്വദേശി ഗാനിം മുഹമ്മദ് അല്‍ മിഫ്താഹ് ആണ് കൈകളില്‍ നടന്ന് ഉംറ നിര്‍വഹിച്ചത്. ഭിന്നശേഷിക്കാര്‍ക്കായി ഹറം വകുപ്പ് അധികൃതര്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് വീല്‍ ചെയറുകളടക്കം മുഴുവന്‍ സൗകര്യങ്ങളും ഒഴിവാക്കിയാണ് യുവാവ് തന്റെ അഭിലാഷം പൂവണിയിച്ചത്. യുവാവിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ മറ്റുള്ളവര്‍ തക്ബീര്‍ മുഴക്കിയാണ് ആശ്ചര്യം പ്രകടിപ്പിച്ചത്.
കൈകളില്‍ ഇഴഞ്ഞ് ത്വവാഫ് പൂര്‍ത്തിയാക്കണമെന്ന ഗാനിം മുഹമ്മദിന്റെ തീരുമാനത്തിന് ഒടുവില്‍ സഊദി ഹറം കാര്യ ടൂറിസം വകുപ്പും അധികൃതരും സഹായങ്ങളും ചെയ്തു കൊടുത്തു. തന്റെ ആഗ്രഹം പുറത്തു പറഞ്ഞതിനെതുടര്‍ന്ന് ദേശീയ പൈതൃക വകുപ്പ് പ്രസിഡന്റ് സുല്‍ത്താന്‍ രാജകുമാരന്‍ യുവാവിന് ഉംറ നിറവേറ്റാനുള്ള സഹായം ചെയ്തു കൊടുക്കാന്‍ കല്‍പിക്കുകയായിരുന്നു.
യുവാവും കുടുംബവും വിശുദ്ധ ഭൂമിയില്‍ എത്തിയയതു മുതല്‍ മുഴുവന്‍ സൗകര്യങ്ങളും ചെയ്യുന്നതിനായി സുല്‍ത്താന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഹജറുല്‍ അസ്‌വദ് ചുംബിക്കാന്‍ പൊലിസുകാര്‍ എടുത്തുയര്‍ത്തി ആഗ്രഹം പൂര്‍ത്തീകരിച്ചു. ഹറം ഇമാം ശൈഖ് മാഹിര്‍ അല്‍ മുഅയ്ഖിലി നേരിട്ടെത്തി യുവാവിനെ ആശീര്‍വദിക്കുകയും ചെയ്തു.
പിതാവ് മുഹമ്മദ് അല്‍ മിഫ്താഹ്, മാതാവ് ഇമാന്‍ അല്‍ ഉബൈദലി, സഹോദരന്‍ അഹ്മദ്,സഹോദരി ഗുറൈസ, കുവൈത്തില്‍ നിന്നുള്ള കുടുംബ സുഹൃത്ത് ശൈഖ് യൂസുഫ് അല്‍ മര്‍സൂഖ് എന്നിവരോടൊപ്പമാണ് ഗാനിം മുഹമ്മദ് പുണ്യ ഭൂമിയില്‍ എത്തിയത്.
വീഡിയോ കാണുക.....
[video width="640" height="360" mp4="http://suprabhaatham.com/wp-content/uploads/2017/01/WhatsApp-Video-2017-01-22-at-10.49.41-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."