HOME
DETAILS
MAL
സ്വകാര്യ ബസുകളുടെ സൂചനാ സമരം 24ന്
backup
January 22 2017 | 08:01 AM
കോഴിക്കോട്: ഡീസലിന്റെയും സ്പെയര്‍ പാര്‍ട്സ് ഉല്പന്നങ്ങളുടെയും വിലവര്‍ധന കാരണം സ്വകാര്യ ബസുകളുടെ നിലനില്‍പ്പ് അപകടത്തിലായ സാഹചര്യത്തില്‍ 24ന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. 31 ദേശസാല്‍കൃത റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍ ടാക്സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. യോഗത്തില്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.കെ സുരേഷ് ബാബു, ലിമിറ്റഡ് സ്റ്റോപ്പ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.ജെ സെബാസ്റ്റ്യന്‍, ബസ് ഓപറേറ്റേഴ്സ് ഫോറം പ്രസിഡന്റ് ഗഫൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."