HOME
DETAILS
MAL
കായികക്ഷമതയ്ക്ക് സഖാക്കളെ ആര്.എസ്.എസ് ശാഖകളില്‍ അയച്ചാല്‍ മതിയെന്ന്
backup
January 02 2018 | 01:01 AM
തിരുവനന്തപുരം: സഖാക്കള്‍ കായികക്ഷമത കൈവരിക്കാന്‍ ആര്.എസ്.എസ് ശാഖകളില്‍ അയച്ചാല്‍ മതിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ കൃഷ്ണദാസ്. ആര്.എസ.്എസ് ഭീഷണി നേരിടാന്‍ സഖാക്കള്‍ കായികക്ഷമതയുള്ളവരാകണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.
സി.പി.എം പ്രവര്‍ത്തകരെ ശാഖകളിലേക്ക് ക്ഷണിക്കുകയാണ്. ശാഖയില്‍ എത്തിയാല്‍ കായിക ക്ഷമത മാത്രമല്ല മാനസിക ക്ഷമത കൂടി കൈവരിച്ച് അവര്‍ നല്ല വ്യക്തികളായി തീരുമെന്നും കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സി.പി.എം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗത്തിനിടെയാണ് കോടിയേരി സഖാക്കളുടെ കായികക്ഷമതയെക്കുറിച്ച് പരാമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."