തൊഴില്‍ദായക പദ്ധതി: പ്രദര്‍ശനവും വിപണനമേളയും 24 മുതല്‍
കോഴിക്കോട്: തൊഴില്‍ദായക പദ്ധതിയിലെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും 24 മുതല്‍ മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് സര്‍വോദയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനവും വിപണന മേളയും നടക്കുന്നത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.വി.ഐ.സി സംസ്ഥാന ഡയറക്ടര്‍ ഐ. ജവഹര്‍ അധ്യക്ഷനാകും. എം.കെ രാഘവന്‍ എം.പി ആദ്യ വില്‍പന നടത്തും.
50ല്‍പരം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ സ്റ്റാളുകളും ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ബാഗുകള്‍, ബേക്കറികള്‍, ആയൂര്‍വേദ സൗന്ദര്യ ഉല്‍പന്നങ്ങള്‍, ചക്ക വിഭവങ്ങള്‍, മണ്‍പാത്രങ്ങള്‍, കാര്‍പ്പറ്റുകള്‍, കത്തികള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ മേളയിലുണ്ടാകും. കാഷ്‌ലെസ് ട്രാന്‍സേഷന്‍, യോഗ, പ്രകൃതി ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസുകളും മേളയുടെ ഭാഗമായി നടക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന പ്രദര്‍ശനം അടുത്തമാസം നാലിനു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."