മത്സ്യത്തൊഴിലാളി പെന്ഷന് ഉറപ്പാക്കും:
മത്സ്യബോര്‍ഡ് ചെയര്മാന്കോഴിക്കോട്: അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷേമപെന്ഷന് ഉറപ്പാക്കുമെന്ന് മത്സ്യബോര്‍ഡ് ചെയര്മാന് പി.പി ചിത്തരഞ്ജന്. കോഴിക്കോട് ഫിഷറീസ് കോംപ്ലക്സില്‍ നടന്ന ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും മത്സ്യസഹകരണസംഘം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനും ലിങ്ക് ചെയ്യുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ അക്ഷയ സെന്ററുകളുടെ സഹായത്തോടെ സംഘടിപ്പിക്കനും തീരുമാനിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിതരണം ചെയ്യുന്ന വിവിധ ആനുകൂല്യങ്ങള്‍ ഫെബ്രുവരി 15ന് മുന്‍പായി കുടിശ്ശിക തീര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് നല്കാന് തീരുമാനിച്ചതായി ചെയര്മാന് യോഗത്തെ അറിയിച്ചു. ഫിഷറീസ് ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ പരിഹരിക്കാനും ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളും. യോഗത്തില്‍ മത്സ്യബോര്‍ഡ് കമ്മിഷണര്‍ സൈറാ ബാനു, സംഘടനാ പ്രതിനിധികളായ സി.പി രാമദാസന്, വി.കെ മോഹന്‍ദാസ്, കിണറ്റിന്‍കര രാജന്, പി. അശോകന്, മഞ്ചാന്‍ അലി, പി.പി സൈതലവി, കെ.പി.എം ഹനീഫ, കെ.വി ഖാലിദ് മാസ്റ്റര്‍, ടി. ജയപാലന്, അഡ്വ. യു.എസ് ബാലന്, ടി. ശിവദാസ് പങ്കെടുത്തു. പി.പി അഷ്റഫ് സ്വാഗതവും ശ്രീജിത്ത് ശ്രീധരന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."