തുല്യജോലിക്ക് തുല്യവേതന നയം നടപ്പിലാക്കണം: കെ.ഇ ഇസ്മായില്‍
കോഴിക്കോട്: രാജ്യത്ത് നോട്ട് അസാധുവാക്കിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്കു സമീപം ആരംഭിച്ച തൊഴിലാളികളുടെ രാപകല്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണെങ്കിലും തുല്യജോലിക്ക് തുല്യവേതന നയം നടപ്പിലാക്കുന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷനായി. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയുമായ എം. നാരായണന്‍ മാസ്റ്റര്‍, എ.ഐ.ബി.ഇ.എ നേതാക്കളായ കെ.വി സൂരി, പി.കെ ലക്ഷ്മീദാസ്, എം.കെ.എം കുട്ടി, അഡ്വ. എ.കെ സുകുമാരന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സി.പി മണി, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) നേതാവ് വി.പി വിജയകുമാര്‍, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് ഫെഡറേഷന്‍ നേതാവ് ശ്രീഹരി, വി.ആര്‍ രമേശ്, പി.കെ നാസര്‍, സി.എം കേശവന്‍, സി. സുന്ദരന്‍, സി. ബാലന്‍, കെ. ദാമോദരന്‍, ആര്‍. സത്യന്‍, എം. മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ അഹമ്മദ്കുട്ടി കുന്നത്ത് സ്വാഗതവും എ.ഐ.ടി.യു.സി ജില്ലാ ട്രഷറര്‍ പി.വി മാധവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."