സംവരണത്തില്‍ പൊളിച്ചെഴുത്ത് നിര്‍ബന്ധമെന്ന് എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: സംവരണ സംവിധാനം അശാസ്ത്രീയമാണെന്നും പൊളിച്ചെഴുത്ത് വേണമെന്നും എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ഈ ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിക്കുമെന്നും 141-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും തുല്യസമത്വം വേണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും പാവപ്പെട്ടവനു സംവരണം ലഭിച്ചിട്ടില്ലെന്നും അവരെ മുന്നില്‍ നിര്‍ത്തി എന്‍.എസ്.എസിനെ കല്ലെറിയാനാണ് പലര്‍ക്കും താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ഒരുരാഷ്ട്രീയപാര്‍ട്ടികളുടേയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെടാറില്ല. എന്‍.എസ്.എസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു പാര്‍ട്ടിയേയും അനുവദിക്കുകയുമില്ല.
മറ്റുസമുദായങ്ങള്‍ മണ്ണും പണവും വെട്ടിപ്പിടിക്കുമ്പോള്‍ നായര്‍സമുദായം ഉത്സവങ്ങള്‍ക്കുവേണ്ടിയാണ് കോടികള്‍ ചെലവഴിക്കുന്നത്. ഇതിന്റെ പേരില്‍ ചെലവാകുന്ന പണം മുഴുവനും മറ്റു സമുദായങ്ങള്‍ കൊണ്ടുപോകുകയാണ്. സപ്താഹം പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന സന്യാസിമാര്‍ ദൈവത്തെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. ചില അജന്‍ഡകളാണ്. ഇത് അനുവദിച്ചുകൂടാ. ഹിന്ദുക്കളുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ക്രീമിലയറിന്റെ പരിധി ആറുലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കുകയാണ് ചെയ്തത്. സംവരണകാര്യത്തില്‍ ആരുഭരിച്ചാലും മുന്നാക്കക്കാരനു ഒരു ഗുണവും ലഭിക്കുകയില്ലെന്നാണ് ഇതുകൊണ്ടു മനസിലാകുന്നത്. മുന്നാക്കക്കാരനു ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും പിന്നാക്കവിഭാഗം അതു തടയുന്നത് ഗതികേടാണ്. എന്നാല്‍, മൂല്യാധിഷ്ഠിത നിലപാട് സ്വീകരിച്ചതു കൊണ്ടാണ് യു.ഡി.എഫ് നല്‍കാമെന്നു പറഞ്ഞ എയ്ഡഡ്
കോളജിനു എല്‍.ഡി.എഫ് അനുമതി നല്‍കിയത്. മനസമാധാനത്തോടെ ശുദ്ധമായ ഭക്ഷണം കഴിക്കാനായി താലൂക്കു യൂനിയനുകളുടെ നേതൃത്വത്തില്‍ നഗരങ്ങളില്‍ പത്മ കഫേ തുടങ്ങുമെന്നും ആദ്യത്തേത് അടൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മന്നം ജയന്തി ആഘോഷം അശ്വതി തിരുനാള്‍ ഗൗരീ ലക്ഷ്മീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."