ക്രിസ്മസ്, പുതുവര്‍ഷം; കേരളം കുടിച്ചു തുലച്ചത് 480 കോടി
കൊച്ചി: ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസും പുതുവത്സരാഘോഷവും പതിവുതെറ്റിച്ചില്ല, ആഘോഷം കേമമാക്കാന്‍ കേരളീയര്‍ കുടിച്ചു തുലച്ചത് 480.14 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77.79 കോടി രൂപയുടെ അധികവില്‍പ്പന.
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 402.35 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. പൂര്‍ത്തിയാകുമ്പോള്‍ സംഖ്യ ഇനിയും ബഹുദൂരം മുന്നിലെത്തും.
ക്രിസ്മസിനു രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.34 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബിവ്റേജസ് കോര്പറേഷന് അധികമായി വിറ്റത്. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴുകോടി രൂപയുടെ മദ്യവും മലയാളി അകത്താക്കി. ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളം അധികമായി കുടിച്ചു തീര്‍ത്തു.
ക്രിസ്മസിന് മുന്‍പുള്ള മൂന്ന് ദിവസത്തെ കണക്കില്‍ മൊത്തം 313.63 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 24ന് മാത്രം 157.05 രൂപയുടെ മദ്യം ബെവ്കോ വഴി വിറ്റു പോയി. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഇത് 256.01 കോടി രൂപയുടെ മദ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."