അനുമതിയില്ലാതെ പ്രകടനം; ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കൊണ്ടോട്ടി: സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു പുളിക്കലിലും പരിസരങ്ങളിലും അനുമതിയില്ലാതെ നടത്തിയ പ്രകടനം നടത്തിയതിനെതിരേ കേസെടുത്തു. സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്.
സി.പി.എം ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം പാറോളീയില് മുരളീധരന് മരിച്ചതിനോടനുബന്ധിച്ചാണ് വ്യാഴാഴ്ച ഐക്കരപ്പടി, കുറിയോടം, പുളിക്കല്‍ ഭാഗങ്ങളില്‍ പ്രകടനവുമായി ഇരു പാര്ട്ടികളുമെത്തിയിരുന്നത്. പുളിക്കലില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായിരുന്നു. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതടക്കം ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നേരത്തേ വധശ്രമത്തിനായിരുന്നു ഇവര്‍ക്കെതിരേ കേസ്. 2015 നവംബര്‍ 29ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരളീധരന് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."