പാക് ജയിലില്‍ കഴിയുന്നത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 457 ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പാക് ജയിലില്‍ കഴിയുന്നത് 457 ഇന്ത്യക്കാര്‍. പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പാകിസ്താന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിലാണ് 457 ഇന്ത്യക്കാര്‍ പാക് ജയിലില്‍ കഴിയുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികളാണ് ഇവരില്‍ ഏറെയുമെന്ന് പട്ടിക വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ 2008 മെയ് 21ന് ഒപ്പുവച്ച കരാര്‍ പ്രകാരമാണ് തടവുകാരുടെ പട്ടിക കൈമാറിയിട്ടുള്ളത്. ഇതുപ്രകാരം ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക് സ്വദേശികളുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും ജയിലില്‍ കഴിയുന്നവരുടെ പട്ടിക വര്‍ഷത്തില്‍ രണ്ടു തവണ കൈമാറണമെന്നാണ് കരാറിലുള്ളത്. തടവുകാര്‍ക്ക് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കുന്നതാണ് കരാര്‍. ഇതുപ്രകാരം ജനുവരിയിലും ജൂലൈയിലുമാണ് പട്ടിക കൈമാറേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."