ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; കേസില്‍ 24ന് വിധി പറയും
മഞ്ചേരി: ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ 24നു വിധിപറയും. മഞ്ചേരി കാരകുന്ന് സ്വദേശി പുലത്ത് പറയങ്ങല് അബ്ദുനാസറാണ് കൊല്ലപ്പെട്ടിരുന്നത്. 2008 ഫെബ്രുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
വണ്ടൂര്‍ തായങ്കോട് വട്ടക്കളരി ഗ്രൗണ്ടില്‍ നടന്ന ഫ്ടുബോള്‍ ടൂര്‍ണമെന്റില്‍ ടാസ്ക്ക് ഫോഴ്സ് പുലത്തും ഫെന്റാസ്റ്റിക്ക് പടക്കാളിപറമ്പും തമ്മിലുള്ള മത്സരത്തിനിടെ പെനാല്‍റ്റി ഗോളിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തായങ്കോട് പുളിക്കോടന്കുന്ന് ഫയാസ് കോടാലി, പാലയില്‍ ജയരാജന് എന്ന മണി, നടുവത്ത് കൊട്ടക്കോടന്‍ ശിഹാബുദ്ദീന് എന്ന ബാബു, തായങ്കോട് മറ്റത്ത് സജാദ്, പുലിക്കോട്ട് മറ്റത്ത് പൂക്കോയ തങ്ങള്‍, ആയത്ത്കുന്ന് മണലായി അനൂപ്, തിരുവാലി പടക്കാളിപറമ്പ് എലഞ്ചീരി ചാത്തന്, കുട്ടശ്ശേരി വീട്ടില്‍ ശിഹാബുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. 27 സാക്ഷികളെ കോടതി വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."