മുഴുവന്‍ ആദിവാസികള്‍ക്കും റേഷന്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്
കല്‍പ്പറ്റ: മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സുല്‍ത്താന്‍ ബത്തേരി കൊഞ്ചന്പാടി കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കുടുംബനാഥന്റെ പേരിലുള്ള വസ്തുവില്‍ വീട് വച്ചു നല്കാന് നടപടിയെടുക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. നിലവിലുള്ള കൂരയില്‍ വൈദ്യുതി ലഭ്യമല്ലെങ്കില്‍ അടിയന്തരമായി ലഭ്യമാക്കണം.ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ബത്തേരി ട്രൈബല്‍ ഓഫിസര്‍ സ്വീകരിക്കണം. ഓരോ കുടുംബത്തിനും പ്രത്യേകം ശൗചാലയം നിര്‍മിച്ച് നല്കാന് ശുചിത്വ മിഷന് നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തുടര്‍ നടപടികള്‍ സംബന്ധിച്ച് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."