അവള്‍ ജീവിക്കുന്നു, സ്വന്തം ഹൃദയം ബാഗില്‍ ചുമന്ന്
റിയാദ്: വൈദ്യ ലോകത്ത് പ്രതീക്ഷകളുമായി ബ്രിട്ടീഷ് യുവതി ജീവിക്കുന്നത് ബാഗില്‍ കൊണ്ടു നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഹൃദയവുമായി. 39കാരിയായ സല്‍വ ഹുസൈന്‍ എന്ന യുവതിയാണ് തന്റെ ജീവന്‍ ബാഗിലാക്കി സദാസമയവും ചാര്‍ജ് ചെയ്ത് ബാഗില്‍ തോളിലേന്തി ജീവിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകുന്ന വാര്‍ത്തയായ ഇതിനെ വിസ്മയാവഹം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
ഹൃദയസംബന്ധമായ രോഗം നേരിട്ടതിനെ തുടര്‍ന്ന് മരണം ഉറപ്പായപ്പോള്‍ ഒരു വൈദ്യസംഘം ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൃദയം ശരീരത്തിനു പുറത്തു ഘടിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരി കയായിരുന്നു. രണ്ടു മക്കളുടെ ഉമ്മയായ യുവതി ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹൃദയം നിലച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയയായത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് സ്വദേശിനിയായ യുവതിയെ ഹെയ്ര്‍ ഫീല്‍ഡ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
നെഞ്ച് തുറന്നു ഹൃദയം പുറത്തെടുത്ത് പകരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഹൃദയം വച്ച് പിടിപ്പിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആശുപത്രിയിലാണ് പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. 1,16,000 യു.എസ് ഡോളര്‍ ചെലവഴിച്ചാണ് മനുഷ്യ നിര്‍മിത ചേര്‍ത്ത് പിടിപ്പിച്ചത്. 6.8 കിലോ ഭാരമുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഉപയോഗിച്ചാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്. രക്തം സ്വീകരിക്കാനും തിരിച്ചയക്കാനും പ്ലാസ്റ്റിക് ട്യൂബുകള്‍ നെഞ്ചില്‍നിന്നു വലിച്ചിട്ടുണ്ട്. ബാഗില്‍ സൂക്ഷിച്ച ഈ ചലിക്കും ഹൃദയം സ്‌കൂള്‍ ബാഗ് പോലെ പുറത്ത് തൂക്കി നടക്കുകയാണിപ്പോള്‍ യുവതി. നേരത്തെ ഹൃദയ സംബന്ധമായ രോഗം മൂലം തളര്‍ന്ന ഞാന്‍ ഇപ്പോള്‍ ആശ്വാസം കൊള്ളുന്നതായും വീട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചതായും യുവതി വെളിപ്പെടുത്തി. ഇത് രണ്ടാം തവണയാണ് ബ്രിട്ടനില്‍ ആര്‍ട്ടിഫിഷല്‍ ഹൃദയം വച്ചുപിടിപ്പിക്കുന്നത്. നേരത്തെ 2011ല്‍ 50 വയസുകാരനിലാണ് ഇത് ആദ്യമായി വച്ചുപിടിപ്പിച്ചു പരീക്ഷിച്ചു വിജയം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."