ആണവായുധങ്ങളുടെ ബട്ടണ്‍ തന്റെ മേശപ്പുറത്തെന്ന് കിം ജോങ് ഉന്‍
പ്യോങ്‌യാങ്: ആണവായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ തന്റെ മേശപ്പുറത്തുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. യു.എസിനെ മുഴുവന്‍ കീഴിലാക്കുന്ന മിസൈലുകളാണ് ഉ.കൊറിയക്കുള്ളത്. ഇത് അവര്‍ക്ക് അറിയാം. അതിനാല്‍ അവര്‍ ഒരിക്കലും തങ്ങളോട് യുദ്ധത്തിന് തയാറാവില്ലെന്നും ഉന്‍ പറഞ്ഞു. പുതുവത്സരത്തോടനുബന്ധിച്ച് ടെലിവിഷന്‍ ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും നിര്‍മാണത്തിന് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കും. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ മാത്രമേ ഈ ആയുധങ്ങള്‍ ഉപയോഗിക്കുള്ളൂവെന്നും ഉന്‍ വ്യക്തമാക്കി.
അതേസമയം, ദക്ഷിണ കൊറിയയോട് സമാധാനത്തിനും സംഭാഷണത്തിനുമുള്ള സന്നദ്ധത കിം ജോങ് ഉന്‍ അറിയിച്ചു. സംഘര്‍ഷ സാഹചര്യം ഇല്ലാതാക്കി കൊറിയന്‍ ഭൂഖണ്ഡം സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങണമെന്ന് ഉന്‍ ആവശ്യപ്പെട്ടു. ഉത്തര-ദക്ഷിണ കൊറിയകള്‍ ഇതിനായി ശ്രമിക്കണം. 2018 ഇരു കൊറിയകള്‍ക്കും പ്രധാനപ്പെട്ട വര്‍ഷമാണ്. ഈ വര്‍ഷത്തില്‍ ഉ.കൊറിയ 70-ാം വാര്‍ഷികം ആഘോഷിക്കുകയും ദ.കൊറിയ ശൈത്യ കാല ഒളിംപിക്‌സിന് സാക്ഷ്യംവഹിക്കുകയും ചെയ്യും. ഫെബ്രുവരിയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പ്രതിനിധികളെ അയക്കുന്ന കാര്യം പരിഗണിക്കും. ഇരുരാജ്യങ്ങള്‍ക്കിടയിലെയും ഐക്യത്തിന്റെ വാതിലായി ഇതു മാറും. ഒളിംപിക്‌സ് വന്‍ വിജയമാകാന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കിം ജോങ് ഉന്നിന്റെ ഭീഷണി ചൂണ്ടിക്കാണിച്ചപ്പോള്‍ നമുക്ക് കാണാമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. പുതുവത്സരത്തോടനുബന്ധിച്ച് ഫ്‌ളോറിഡയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."