HOME
DETAILS

ഇറാനില്‍ പ്രതിഷേധം തുടരുന്നു; പത്തുപേര്‍ കൂടി കൊല്ലപ്പെട്ടു

  
backup
January 02 2018 | 04:01 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81


തെഹ്‌റാന്‍: ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം വിവിധ നഗരങ്ങളിലായി 10 സമരക്കാര്‍ കൊല്ലപ്പെട്ടു. ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.
അതേസമയം, പ്രക്ഷോഭത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും അവസരമാണെന്നും ഭീഷണികളല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വിപ്ലവത്തിന്റെ മൂല്യങ്ങളെയും പരിശുദ്ധതയെയും അവഹേളിക്കുകയും ചെയ്യുന്ന ന്യൂനപക്ഷം വരുന്ന ജനങ്ങളെ രാജ്യം കൈകാര്യം ചെയ്യും. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപക്ഷെ, അക്രമപ്രവര്‍ത്തനങ്ങളിലൂടെ ആകരുത്-റൂഹാനി വ്യക്തമാക്കി.
ജനങ്ങളുടെ പരാതികള്‍ കേട്ടു പരിഹരിക്കുമെന്നു പറഞ്ഞ റൂഹാനി പൊതുസ്വത്തുക്കള്‍ നശിപ്പിക്കുകയും ക്രമസമാധാനനില തകര്‍ക്കുകയും സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കുകയും ചെയ്താല്‍ നോക്കിനില്‍ക്കില്ലെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സമരവുമായി മുന്നോട്ടുപോയാല്‍ ഉരുക്കുമുഷ്ടിയുടെ രുചിയറിയേണ്ടി വരുമെന്ന് നേരത്തെ ഇറാന്‍ സൈന്യമായ റെവല്യൂഷനറി ഗാര്‍ഡ് ഭീഷണി മുഴക്കിയിരുന്നു.
തെഹ്‌റാനിലെ ഇംഗ്ലെബ് സ്‌ക്വയര്‍, കിര്‍മാന്‍ഷാ, ഖുറമാബാദ്, ഷാഹിന്‍ ഷഹര്‍, സന്‍ജാന്‍ എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍-സൈനിക മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച് ഇന്നലെയും പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. താകിസ്താനില്‍ മതവിദ്യാഭ്യാസ കേന്ദ്രത്തിനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നേരെ കൈയേറ്റമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊലിസ് സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും പിടിച്ചടക്കാനും ആയുധധാരികളായ സമരക്കാര്‍ ശ്രമിച്ചു. ഇവര്‍ക്കെതിരേ ശക്തമായ പ്രതിരോധമാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
സമരത്തിന്റെ ഭാഗമായി ഇതുവരെ 400ഓളം പേര്‍ അറസ്റ്റിലായതായാണു വിവരം. തെഹ്‌റാനില്‍ മാത്രം 200 പേരെയാണ് പൊലിസ് പിടികൂടി ജയിലിലടച്ചത്. പ്രക്ഷോഭകാരികളെ സംഘടിപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് ടെലഗ്രാം, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെയും തുടര്‍ന്നു.
നേരത്തേതില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ സമരത്തിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ബാങ്കുകള്‍, വാഹനങ്ങള്‍, പൊതുസ്വത്തുക്കള്‍ എന്നിവയ്ക്കു നേരെയുള്ള ആക്രമണ ദൃശ്യങ്ങളാണു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഭരണപരിഷ്‌കരണം ആവശ്യപ്പെട്ട് 2009ല്‍ നടന്ന ഗ്രീന്‍ മൂവ്‌മെന്റിനു ശേഷം ഇറാന്‍ സാക്ഷിയാകുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭക്ഷ്യ-ഇന്ധന വിലകള്‍ കുതിച്ചുയരുന്നതിലും തെറ്റായ സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് വ്യാഴാഴ്ചയാണ് ഇറാന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയത്.
ഖാംനഇക്കും പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും എതിരേയാണ് സമരക്കാര്‍ മുദ്രാവാക്യം മുഴക്കുന്നത്. ഇറാനിലെ വടക്കുകിഴക്കന്‍ നഗരമായ മശ്ഹാദിലാണ് സംഭവങ്ങള്‍ക്കു തുടക്കമായത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  17 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  24 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago