HOME
DETAILS

ബ്രിട്ടീഷ് ഭരണകൂടം തിരുനാവായയില്‍ നിര്‍മിച്ച ചീര്‍പ്പുംകുണ്ടണ്ട് ഇരുമ്പ് പാലം ഓര്‍മയാകുന്നു

  
backup
January 02 2018 | 04:01 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8

തിരുനാവായ: എണ്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് ഭരണകൂടം നിര്‍മിച്ച തിരുനാവായ ചീര്‍പ്പുംകുണ്ടണ്ട് ഇരുമ്പ് പാലം ഓര്‍മയാകുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ 1934-ല്‍ തിരുനാവായ-കല്‍പ്പകഞ്ചേരി റോഡിലെ എടക്കുളം ഭാഗത്ത് വാലില്ലാപുഴക്ക് കുറുകെയുള്ള ഇരുമ്പ് പാലമാണ് ഓര്‍മയിലേക്ക് മറയുന്നത്. തിരുനാവായ റെയില്‍വേ മേല്‍പ്പാലവും വാലില്ലാപുഴക്ക് പുതിയ അപ്രോച്ച് റോഡുകളും നിര്‍മിക്കാന്‍ വേണ്ടിയാണ് ചീര്‍പ്പുംകുണ്ടണ്ട് പാലത്തിന്റെ പഴമ ഇടിച്ച് നിരത്തിയത്.

 

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാന്തരമായി എടക്കുളം-തിരുന്നാവായ ഭാഗത്ത് പുതിയ പാലം നിര്‍മിച്ചതോടുകൂടിയാണ് പഴയ ഇരുമ്പുപാലം ക്രമേണ സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നത്. ടണ്‍ കണക്കിന് ഈയ്യം ഉരുക്കി ഒഴിച്ചാണ് ഈപാലത്തിന്റെ തൂണുകളും ഗര്‍ഡറുകളും സ്ഥാപിച്ചതെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു. ജര്‍മനിയുടെ കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിന്നു തിരുനാവായ റെയില്‍വേ സ്റ്റേഷന്‍ വഴി അന്യദിക്കുകളിലേക്ക് അയക്കാനുള്ള ഓടുകള്‍ കാളവണ്ടണ്ടിയില്‍ കൊണ്ടണ്ടുപോയിരുന്നത് ഈ പാലം വഴിയാണ് . സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ജനങ്ങള്‍ നടത്തിയ റാലി കടന്ന് പോയതും.
1948 ഫെബ്രുവരി 12 ന് മഹാത്മാഗാന്ധിയുടെ ചിതാഭസ്മകുംഭം അനേകായിരം ആളുകളുമായി കെ.പി.സി.സി നേതാക്കളായ പി.കെ മൊയ്തീന്‍കുട്ടി, കെ കേളപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിളയില്‍ നിമജ്ജനം ചെയ്യാന്‍ ഈ ചരിത്ര പാലത്തിലൂടെയാണ് കൊണ്ടണ്ട് പോയത്.


മുന്‍ രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ എ.ഐ.സി.സി സെക്രട്ടറി ആയിരിക്കേ തിരുനാവായ നടന്ന കോണ്‍ഗ്രസ് സമ്മേളന സമയത്താണ് പാലം ജന സാഗരം കൊണ്ട് തിങ്ങി നിറഞ്ഞത്. അരവിന്ദന്റെ തമ്പ് എന്ന സിനിമ ഉള്‍പ്പടെ നിരവധി പഴയെ സിനിമകളില്‍ ഇരുമ്പ് പാലം ഇടം നേടിയിട്ടുണ്ടണ്ട്. അടുത്തകാലം വരെ പാലത്തിന്റെ പഴമ കാണാന്‍ വേണ്ടണ്ടി ദൂര ദേശക്കാര്‍ എത്തുമായിരുന്നു. വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന ചരിത്രത്തെ ഗ്രാമപഞ്ചയത്ത് ഏറ്റെടുക്കണമെനാണ് നാട്ടുകാരുടെ ആഗ്രഹം. വര്‍ഷങ്ങളുടെ പഴക്കമുള്ള പാലവും പുഴയും ഹരിതം കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് സംരക്ഷിക്കണമെന്ന് ചരിത്ര സ്‌നേഹികള്‍ പറയുന്നു.


പ്രദേശത്ത് മനോഹരമായ രീതിയില്‍ നടപ്പാതയും ഇരിപ്പിടവും സജ്ജീകരിക്കുകയും ശുദ്ധജലവും പ്രകൃതിയും നിലനിര്‍ത്തി ഒരു മിനി ടൂറിസം പദ്ധതിയും ഇവിടെ നടപ്പിലാക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago