HOME
DETAILS
MAL
രോഹിത് വെമുലയുടെ മരണം: അന്വേഷണ റിപ്പോര്‍ട്ട് വെളിപെടുത്താനാകില്ലെന്ന് കേന്ദ്രം
backup
January 22 2017 | 11:01 AM
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വെളിപെടുത്താനാകില്ലെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. വിവരവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രം നിഷേധ നിലപാട് സ്വീകരിച്ചത്.
റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനയിലാണ് അതിനാല്‍ നല്‍കാനാവില്ലെന്നാണ് മന്ത്രാലയം നല്കിയ മറുപടി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രോഹിതിന്റെ മരണം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാലയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കമ്മീഷന് വെളിപെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."