കൊയിലാണ്ടിയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
കൊയിലാണ്ടി: പയ്യോളി മൂരാടില്‍ ബി.ജെ.പി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരേയാണ് ഹര്‍ത്താല്‍.
അതേസമയം പയ്യോളിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പയ്യോളി നഗരസഭയിലും മൂരാട് , തുറയൂര്‍, തിക്കോടി പഞ്ചായത്തിലും സി.പി.എം ഹര്‍ത്താല്‍ പ്രഖ്യപിച്ചിട്ടുണ്ട്.
കേരളത്തില്‍ വിവിധയിടങ്ങളില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് ജനജീവിതത്തെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ കണ്ണൂരില്‍ ഹര്‍ത്താല്‍ നടന്നത്.
പിണറായി സര്‍ക്കാരിന് ക്ഷീണം ഉണ്ടാക്കുന്ന തരത്തില്‍ പാര്‍ട്ടി ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സി.പി.എം കരുതല്‍ നിര്‍ദേശം നല്‍കിയിരിന്നു. എന്നാല്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഇടത് ഭരണം തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമമായിട്ടാണ് ആക്രമണങ്ങളെ സി.പി.എം കാണുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."