HOME
DETAILS
MAL
സോണിയ ഇടപെട്ടു: യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യം പ്രഖ്യാപിച്ചു
backup
January 22 2017 | 17:01 PM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലാകാന്‍ ധാരണ.
കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ ഇടപെടലാണ് തകര്‍ച്ചയിലായ സഖ്യ സാധ്യത വീണ്ടും നിലവില്‍ വരാന്‍ സാഹചര്യമൊരുങ്ങിയത്.
സീറ്റ് വിഭജനത്തിലെ അഭിപ്രായ വിത്യാസമാണ് സഖ്യ ചര്‍ച്ച വഴിമുട്ടാന്‍ കാരണം.
സോണിയ ഇടപെട്ടതോടെയാണ് സീറ്റ് വിഭജനം ധാരണയിലെത്താനായത്.
മുഖ്യമന്ത്രി അഖിലേഷ് യാദവാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
കോണ്‍ഗ്രസ് 105 സീറ്റിലും എസ്.പി 298 സീറ്റിലുമാണ് മത്സരിക്കുക. 120 സീറ്റില്‍ മുറുകെ പിടിച്ച കോണ്‍ഗ്രസ് പിന്നീട് നിലപാട് തയ്യാറാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."