ഭാഷയുടെ നഷ്ടപ്പെട്ടുപോകുന്ന കണ്ണികളെ തിരിച്ചെടുക്കണം: എം.ടി
കോഴിക്കോട്: നമ്മുടെ ഭാഷയുടെ നഷ്ടപ്പെട്ടു പോകുന്ന കണ്ണികളെ തിരിച്ചെടുക്കുക എന്നത് ഭാഷയുടെ വികസനത്തിന് അത്യാവശ്യമാണെന്ന് എം.ടി വാസുദേവന്‍ നായര്‍. സാഹിത്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് സൃഷ്ടിയും ആസ്വാദനവും നിരൂപണവും ഒരുപോലെ വികസിക്കേണ്ടതുണ്ടെന്നും എം.ടി പറഞ്ഞു. വിദ്വാന്‍ സി.എസ് നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്വാന്‍ സി. എസ് നായര്‍ സ്മാരക സമിതിയുടെയും കേരള സാഹിത്യ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി പി. വത്സല അധ്യക്ഷയായി. എം.ടി വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി. കെ.പി ശങ്കരന്‍ പുസ്തകം പരിചയപ്പെടുത്തി.
ചാത്തനാത്ത് അച്യുതനുണ്ണി, എം.എന്‍ കാരശ്ശേരി, കെ.എം അനില്‍ സംസാരിച്ചു. സി. രാജേന്ദ്രന്‍ സ്വാഗതവും യു.പി ബാലന്‍ മേനോന്‍ നന്ദിയും പറഞ്ഞു. 1942ല്‍ മരിച്ച വിദ്വാന്‍ സി.എസ് നായര്‍ അന്നത്തെ ആനുകാലികങ്ങളില്‍ എഴുതിയ ലേഖന സമാഹാരമാണ് പ്രസിദ്ധീകരിച്ചത്. വള്ളത്തോള്‍ വിദ്യാപീഠം ആണ് പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."