സെക്രട്ടറിതലത്തില്‍ വന്‍ അഴിച്ചുപണി; കെ.എം എബ്രഹാമിനെ നീക്കും
തിരുവനന്തപുരം: അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ ധനകാര്യവകുപ്പില്‍ നിന്ന് മാറ്റാന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ ആവും പുതിയ ധനകാര്യവകുപ്പ് സെക്രട്ടറി.
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തിയ രാജീവ് സദാനന്ദനാവും പുതിയ ആരോഗ്യവകുപ്പ് സെക്രട്ടറി. കേന്ദ്ര ഡെപ്യൂട്ടേഷന് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഡോ. വി.വേണുവിനെ ടൂറിസം വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പദവിയൊഴിഞ്ഞ് സംസ്ഥാന സര്‍വിസിലേക്ക് മടങ്ങിയെത്തുന്ന പോള്‍ ആന്റണിയെ വ്യവസായ-ഐ.ടി വകുപ്പ് സെക്രട്ടറിയായി നിയമിച്ചേക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി ഡെപ്യുട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തിയ ടി.കെ ജോസിനെ നിയമിക്കാനും ധാരണയായിട്ടുണ്ട്. ഈയാഴ്ച തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി- സെക്രട്ടറി തലത്തില്‍ അഴിച്ചുപണി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."