കനാല്‍ തുറന്നു; ഗ്രാമീണമേഖലയില്‍ ജലസമൃദ്ധി
നാദാപുരം: കനാല്‍ തുറന്നതോടെ ഗ്രാമീണ മേഖലയില്‍ ജലസമൃദ്ധി. ഒരാഴ്ചയായി കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കടമേരി കല്ലേരി വഴി പോകുന്ന പ്രധാന കനാല്‍ തുറന്നതോടെയാണു തോടുകള്‍ക്കും നെല്‍പാടങ്ങള്‍ക്കും ജീവന്‍വച്ചത്.
പ്രധാന കനാലില്‍ വെള്ളം തുറന്നുവിട്ടതോടെ ചെറുകനാലുകളും പരന്നൊഴുകി.
ശേഷിക്കുന്ന പാടങ്ങളിലും ചെറു സംഭരണ കേന്ദ്രങ്ങളിലും മഴക്കാലത്തെ അനുസ്മരിക്കുംവിധം ജലം നിറഞ്ഞു.
കനാലിനോടു ചേര്‍ന്ന സ്ഥലങ്ങളിലെ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഭൂമിയില്‍ ഉറവ കൂടിയതിനാല്‍ ചില സ്ഥലങ്ങളില്‍ ഗ്രാമീണ റോഡുകളും മണ്‍പാതകളും താഴ്ന്നു ഗതാഗത തടസവും തുടങ്ങിയിട്ടുണ്ടണ്ട്. എന്നാല്‍ കനത്ത വരള്‍ച്ചയുടെ മുന്നറിയിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ടും സുലഭമായി ലഭിക്കുന്ന ജലസമ്പത്ത് സംരക്ഷിക്കാനോ മുന്‍കരുതല്‍ എടുക്കാനോ പ്രാദേശിക ഭരണകൂടം തയാറാകുന്നില്ല. ദിവസവും വന്‍തോതിലുള്ള ജല ചോര്‍ച്ചയാണ് സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."