HOME
DETAILS
MAL
നാദാപുരംപഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്
backup
January 23 2017 | 00:01 AM
നാദാപുരം: പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഓഫിസിലെ പ്രധാന ജീവനക്കാരനെതിരേ വഴിവിട്ട രീതിയില്‍ കെട്ടിടങ്ങള്‍ക്കും മറ്റും അനുമതി നല്‍കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരേ നാട്ടുകാരില്‍ ചിലര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ജീവനക്കാരന്റെ നിലപാടില്‍ ഭരണ സമിതിയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് നാദാപുരത്തു തന്നെ തിരിച്ചെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."