HOME
DETAILS

മിനിമം ബാലന്‍സില്ല; ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയത് 2320 കോടി രൂപ

  
backup
January 02 2018 | 06:01 AM

national-02-01-17-bank-charges-from-below-minimum-balance-accounts

ന്യൂഡല്‍ഹി: മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ 2017 ഏപ്രിലിനും നവംബറിനും ഇടയില്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് ബാങ്കുകള്‍ ഈടാക്കിയത് 2320 കോടി രൂപ. എസ്.ബി.ഐ ആണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 1,771 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്.ബി.ഐ വസൂലാക്കിയത്.

ജൂലായ്- സപ്തംബര്‍ പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായത്തേക്കാള്‍ കൂടുതലാണ് ഇതിലൂടെ ലഭിച്ച വരുമാനം. 1,581 കോടിയായിരുന്നു ഈ കാലയളവിലെ വരുമാനം. ഏപ്രില്‍- സപ്തംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3,586 കോടി രൂപയുടെ പകുതിയോളം വരും ഇത്.

42 കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐയ്ക്കുള്ളത്. 13 കോടി ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടും ജന്‍ധന്‍ അക്കൗണ്ടുകളും ഉള്‍പ്പടെയാണിത്. ഈ രണ്ട് അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മിനിമം ബാലന്‍സ് ഈടാക്കിയ വകയില്‍ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. ഏപ്രില്‍നവംബര്‍ കാലയളവില്‍ 97.34 കോടി രൂപയാണ് പി.എന്‍.ബിയ്ക്ക് ലഭിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 68.67 കോടിയും കാനറാ ബാങ്കിന് 62.16 കോടി രൂപയും ലഭിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago