HOME
DETAILS
MAL
നിറഞ്ഞൊഴുകി ഓവ് ചാലുകള്‍; ശുചീകരിക്കാന്‍ നടപടികളില്ല
backup
January 23 2017 | 00:01 AM
മാനന്തവാടി: ഓവ് ചാലുകളില്‍ മാലിന്യം നിറഞ്ഞ് കവിഞ്ഞിട്ടും ശുചീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. മാനന്തവാടി താഴയങ്ങാടിയിലാണ് ഓവുചാലുകളില്‍ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്.
നിരവധി വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനം, കെ.എസ്.ആര്.ടി.സി ഡിപ്പോ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന റോഡരികിലെ ഓവുചാലാണ് നിറഞ്ഞ് പുറത്തേക്കൊഴുകുന്നത്.
വീടുകളിലെ കക്കൂസ് മാലിന്യങ്ങള്‍ പോലും ഈ ഓവുചാലുകളിലേക്കാണ് എത്തുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് കൊതുകുകള്‍ പെരുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ദുര്‍ഗന്ധം കാരണ ഇതിലൂടെ കാല്‍നടയാത്ര പോലും കഴിയാത്ത സാഹചര്യമാണ്. നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."