മാലിന്യപ്പെട്ടിയായി കോറോം തോട്
കോറോം: മാലിന്യം സംസ്കരിക്കാന്‍ സംവിധാനങ്ങളില്ലാത്ത തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോറോം തോട് മാലിന്യ പെട്ടിയാകുകയാണ്. റാട്ടക്കൊല്ലിയില്‍ നിന്നും ഉല്‍ഭവിക്കുന്ന കോറോം തോട് വേനല്‍ ശക്തമായതോടെ നീരൊഴുക്ക് പൂര്‍ണമായും വറ്റിയ സാഹചര്യമാണുള്ളത്. ഇപ്പോള്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യം നിറഞ്ഞ് കോറോം തോട് കൊതുക് വളര്‍ത്ത് കേന്ദ്രമായി മാറിയിരിക്കുകയാണ്.
തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന കോറോം ടൗണില്‍ പഞ്ചായത്തിന് മൂക്കിന് താഴെയാണ് ഇത്തരത്തില്‍ മാലിന്യം അടിഞ്ഞുകൂടുത്. കോറോം ടൗണിലൂടെ കടന്നു പോകുന്ന ഈ തോട് ടൗണില്‍ നിന്നും 500 മീറ്റര്‍ മാറിയുള്ള മുടവന്‍ കൊടിപുഴയിലേക്കാണെത്തുന്നത്. മഴ എത്തുന്നതോടെ ഇപ്പോള്‍ മാലിന്യം നിറഞ്ഞുകൊണ്ടിരിക്കുന്ന കോറോം തോട്ടിലെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ ഒഴുകിയെത്തുക മുടവന്‍ കൊടി പുഴയിലേക്കാണ്. പുഴയെ പ്രാഥമികാവശ്യങ്ങള്‍ക്ക് വരെ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പുഴ മലിനമാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുതിനോ മാലിന്യം നിക്ഷേപിക്കുതിനും സംസ്കരിക്കുതിനുമായി സംവിധാനമൊരുക്കുന്നതിനോ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
കോറോം തോട് മാലിന്യമുക്തമാക്കി മുടവന്‍കൊടി പുഴവരെയുള്ള ഭാഗങ്ങളിലെ തോട്ടിലെ കാട് വെട്ടിത്തെളിച്ചു തോട് സംരക്ഷിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."