കൊയിലേരി ചെക്ക്ഡാം; സംരക്ഷണ ഭിത്തി തകര്‍ച്ചയുടെ വക്കില്‍
പനമരം: കൈതക്കല്‍ ചെറുകാട്ടൂര്‍ കൊയിലേരി പാലത്തിന് സമീപമുള്ള പുഴയിലെ ചെക്ക്ഡാമിന്റെ സംരക്ഷണ ഭിത്തി അപകടാവസ്ഥയില്‍. നിരവധി പ്രദേശങ്ങള്‍ക്ക് ഉപകാരപ്രദമായ പുഴയില്‍ ജലം സംരക്ഷണത്തിന്റെ ഭാഗമായാണ് ചെക്ക്ഡാം നിര്‍മിച്ചത്.
വേനലിലും കൊയിലേരി പുഴയെ വരള്‍ച്ച ബാധിക്കാറില്ല. സമൃദ്ധമായി വെള്ളമുള്ളതിനാല്‍ പരിസര പ്രദേശത്തെ കിണറുകളില്‍ ഏത് വരള്‍ച്ചയിലും കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. പ്രദേശത്തെ പുഞ്ചകൃഷിക്ക് ആവശ്യമായ വെള്ളവും ഇവിടുന്നാണ് കര്‍ഷകര്‍ മോട്ടോര്‍ ഉപയോഗിച്ച് എടുക്കുന്നത്. പുഴയുടെ സംരക്ഷണ ഭിത്തി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കാത്തതിനാല്‍ ചെക്ക്ഡാമിന്റെ സംരക്ഷണഭിത്തി നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സംരക്ഷണഭിത്തി പലയിടത്തം പൂര്‍ണമായും തകര്‍ന്ന് പോയിട്ടുണ്ട.് വര്‍ഷകാലങ്ങളില്‍ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്ക് കാരണമാണ് സംരക്ഷണഭിത്തി അടര്‍ന്ന് വീഴുന്നത്. ചുരുക്കം ചിലയിടത്ത് മാത്രമേ ഇപ്പോള്‍ സംരക്ഷണഭിത്തിയുള്ളൂ. ഈ വേനലിലും ഇതിനൊരു പരിഹാരം കണാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ മഴക്കാലം കഴിയുന്നതോടെ ചെക്ക്ഡാം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുണ്ടാകുകയെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."