HOME
DETAILS
MAL
വിമാനത്താവള ശുചീകരണ തൊഴിലാളികള്‍ സമരത്തിലേക്ക്
backup
January 23 2017 | 00:01 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ 27 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സമയത്തിനു വേതനം അനുവദിക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, മിനിമം വേതനം 650 രൂപയാക്കുക, ആഴ്ചയിലെ അവധി ദിനത്തിന് വേതനം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വിമാനത്താവളത്തിലെ സണ്‍റൈസ് കമ്പനിക്കു കീഴിലെ 126 തൊഴിലാളികളാണ് വിവിധ ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ സമരത്തിനിറങ്ങുന്നത്. ദിനേന 270 രൂപ മാത്രമാണ് തൊഴിലാളിക്കു വേതനമായി ലഭിക്കുന്നത്. ഇതില്‍തന്നെ പലപ്പോഴും കുറവുവരുത്തുന്നുണ്ടെന്നു തൊഴിലാളികള്‍ പറയുന്നു. കരാര്‍ കമ്പനി തൊഴിലാളികളെ ആനുകൂല്യങ്ങളടക്കം നല്‍കാതെ വഞ്ചിക്കുന്നതായി ആരോപിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."