HOME
DETAILS
MAL
രാജ്യത്ത് നടക്കുന്നത് വിരോധത്തിന്റെ രാഷ്ട്രീയം: പി.കെ കുഞ്ഞാലിക്കുട്ടി
backup
January 23 2017 | 00:01 AM
മലപ്പുറം: രാജ്യത്ത് ഇന്നു നടക്കുന്ന വിരോധത്തിന്റെ രാഷ്ട്രീയമാണെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട്ട് കൊടപ്പനക്കല്‍ കുടുംബം സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവനവന്റെ വിശ്വാസം വച്ചുപുലര്‍ത്താനും അതനുസരിച്ച് ജീവിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുള്ള രാജ്യമാണ് ഇന്ത്യ. മതപ്രചാരണവും മാനവമൈത്രിയും ഒരുമിച്ചുകൊണ്ടുപോയവരുടെ ചരിത്രമാണ് കേരളത്തിന്. ഈ വഴിയില്‍ കൊടപ്പനക്കല്‍ കുടുംബം നല്കിയ സംഭാവനകള്‍ ചെറുതല്ല. തെറ്റായ പ്രചാരണത്തിന്റെ പേരില്‍ മാനവികത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമാണ്. ഇന്ത്യയില്‍ ഏതോ കാലത്തെ ക്രൂരതകള്‍ ഉയര്‍ത്തിപ്പിടിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ പ്രശ്നക്കാരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."