കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലിലെ കൈയാങ്കളി; പൊലിസ് കേസെടുത്തു
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ഭരണ, പ്രതിപക്ഷ കൈയാങ്കളിയില്‍ പൊലിസ് കേസെടുത്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടിയുടെ പരാതിയിലും മുസ്‌ലിംലീഗ് കൗണ്‍സിലര്‍ കെ.സി ഷീബയുടെ പരാതിയിലുമാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരു വിഭാഗവും ജാതിപ്പേര് വിളിച്ചതടക്കമുളള ആക്ഷേപം ഉന്നയിച്ചിരുന്നെങ്കിലും ഇവയൊന്നും പരാതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, പ്രശ്‌നം ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കാനും ശ്രമം നടത്തുന്നുണ്ട്.
മിനുട്‌സ് ബുക്കിന്റെയും ഗുണഭോക്തൃ വിഹിത പട്ടികയുടെയും പേരിലാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. സംഭവത്തില്‍ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. നഫീസ, പ്രതിപക്ഷ നേതാവ് യു.കെ മമ്മദീശ, ഒ.പി മുസ്തഫ, കെ.സി ഷീബ, വി.പി രജനി, മിനിമോള്‍, സലാം എന്നിവര്‍ ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."