വാണിയമ്പലം ബാണാപുരം ദേവീക്ഷേത്രം യൂത്ത്ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
വണ്ടൂര്‍: സാമൂഹ്യവിരുദ്ധ അതിക്രമം നടന്ന വാണിയമ്പലം ബാണാപുരം ദേവീ ക്ഷേത്രം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും നേതാക്കളും സന്ദര്‍ശിച്ചു. മതസൗഹാര്‍ദത്തിന് പേരുകേട്ട ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസമിതി ഭാരവാഹികളായ എം.പി ഗിരീഷ്, ഗിരീഷ് പൈക്കാടന്‍, കെ. അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. അക്രമികള്‍ നശിപ്പിച്ച ആംപ്ലിഫയര്‍ മുസ്ലിംലീഗ് കമ്മിറ്റി ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കുമെന്നും പ്രഖ്യാപിച്ചു. യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്തഫ അബ്ദുല്‍ ലത്തീഫ്, കെ.ഫസല്‍ ഹഖ്, എം.കെ നാസര്‍, ഷൈജല്‍ എടപ്പറ്റ, എം.ടി അലി നൗഷാദ്, നിസാജ് എടപ്പറ്റ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."