പൈപ്പുകള്‍ പൊട്ടുന്നത് ജനങ്ങളെ വലക്കുന്നു
പുല്‍പ്പള്ളി: മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം ദിവസങ്ങളായി മുടങ്ങി കിടക്കുന്നത് ഗുണഭോക്താക്കളെ വലയ്ക്കുന്നു.
കബനി ശുദ്ധജല പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. മരക്കടവ് പമ്പ് ഹൗസില്‍ നിന്ന് കൊണ്ടുവരുന്ന കുടിവെള്ളം പുല്‍പ്പള്ളി ടാങ്കിലെത്തും മുന്‍പുതന്നെ പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടി ജലം പാഴാവുകയാണ്. വേനലാരംഭത്തില്‍ തന്നെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പൈപ്പുകള്‍ കടന്നുവരുന്ന പലയിടങ്ങളിലും റോഡ് നിര്‍മാണപ്രവൃത്തിയുടെ ഭാഗമായി ട്രഞ്ചുകള്‍ നിര്‍മിക്കുന്നതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണം. എന്നാല്‍ ഇത് വേഗത്തില്‍ നന്നാക്കുന്നതിനാവശ്യമായ യാതൊരു നടപടികളും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് പരാതി. നിത്യേന ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നു. വേനലാരംഭത്തോടെ കിണറുകളിലും കുളങ്ങളിലും ജലവിതാനം താഴ്ന്നതോടെ സമീപ പ്രദേശത്തെ കിണറുകളില്‍ നിന്നു പോലും വെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി തകരാറിലായ പൈപ്പുകള്‍ പൂര്‍ണമായും നീക്കം ചെയ്ത് ഗുണനിലവാരമുള്ളവ സ്ഥാപിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ത്രിതല പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും നടപടി സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."