ഖാലിദ് ഹാജിക്ക് നാട് വിടനല്‍കി
മങ്കട: കഴിഞ്ഞ ദിവസം വിട പറഞ്ഞ മങ്കട പള്ളിപ്പുറം കൂരിമണ്ണില്‍ പട്ടിയില്‍ ഖാലിദ് ഹാജിയുടെ വിയോഗം കൂട്ടിലങ്ങാടി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പള്ളിപ്പുറം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹ്യ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്നു. കെ.പി ഖാലിദ് ഹാജി എന്ന നാട്ടുകാരുടെ ഖാലിദാക്ക പള്ളിപ്പുറം പ്രദേശവാസികളെയും സംഘടനാ ബന്ധുക്കളെയും പഞ്ചായത്തിലെ കര്‍ഷകരെയും കണ്ണീരിലാക്കിയാണ് വിടപറഞ്ഞത്. വിവിധ കൃഷികളില്‍ മാതൃകയായിരുന്ന അദ്ദേഹം കേന്ദ്ര കിഴങ്ങു വിള കര്‍ഷക അവാര്‍ഡ് അവാര്‍ഡ് ഏതാനും ദിവസം മുന്‍പാണ് തിരുവനന്തപുരത്തുനിന്നു ഏറ്റുവാങ്ങിയത്. മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ കര്‍ഷക അവാര്‍ഡുകളുള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കര്‍ഷക അവാര്‍ഡ് ജേതാവെന്ന നിലയില്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് രണ്ടു ദിവസം മുന്‍പാണ് അദ്ദേഹത്തെ ആദരിച്ചത്. സമസ്തയുടെ മുഴുവന്‍ സംരംഭങ്ങളിലും മുന്നില്‍നിന്നു സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. രാവിലെ സ്വന്തം തൊടിയില്‍ കൃഷി നടത്തുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ആംബുലന്‍സില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."