ബാറിനെതിരേ ജയിലില്‍ പോകാനും തയാറാണെന്ന് മുസ്ലിം ലീഗ് നേതൃത്വം
വളാഞ്ചേരി: വളാഞ്ചേരിയില്‍ ബാര്‍ വേണ്ടെന്ന് തീരുമാനിക്കാന്‍ എന്തുകൊണ്ട് സി.പി.എം നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ലീഗ്.
ബാര്‍ വരാനുള്ള സാഹചര്യം എല്‍.ഡി.എഫ് ഗവണ്മെന്റ് കൊണ്ട് വരുന്ന പക്ഷം ബാറിനെതിരേ ജയിലില്‍ പോകാനും തയാറാണന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി. വളാഞ്ചേരി പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിച്ചതുമായി ബന്ധപെട്ട് സി.പി.എം ആരോപണങ്ങള്‍ക്ക് മറുപടിപറയവെയാണ് ലീഗ് നയം വ്യക്തമാക്കിയത്. ബാര്‍ അനുവദിക്കരുത് എന്ന് നഗരസഭ ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനെ പിന്തുണക്കാന്‍ സി.പി.എം നേതൃത്വം തയാറുണ്ടോ എന്ന് മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി സലാം വളാഞ്ചേരി ചോദിച്ചു. അതേസമയം ബാറിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന ചോദ്യം അപ്രസക്തമാണെന്നും ബാര്‍ ലൈസന്‍സ് ലഭിച്ചതുമായി ബന്ധപെട്ട്് ഭരണസമിതി അംഗങ്ങള്‍ കോഴ വാങ്ങിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും വിജിലന്‍സ് അന്വേഷണത്തിന ് ഭരണസമിതി എന്തിനാണ് ഭയക്കുന്നതെന്നും നഗരസഭ പ്രതിപക്ഷനേതാവ് ടി.പി അബ്ദുല്‍ഗഫൂര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."