പന്താവൂരില്‍ വിദ്യാര്‍ഥി മരിച്ച സംഭവം; പാതയില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ വാനും വിദ്യാര്‍ഥി ഓടിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ച് കോലിക്കര സ്വദേശി അജ്മല്‍ (19) മരിക്കാനിടയായ പന്താവൂര്‍ പാലം ജങ്ഷനില്‍ പൊലിസ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന പാതകളിലെ അപകട മേഖലകളില്‍ സ്ഥാപിച്ചിരുന്ന ഇത്തരം സ്പീഡ് ബ്രേക്കറുകള്‍ സ്വകാര്യ വ്യക്തികളുടെ ഹരജിയെ തുടര്‍ന്ന് ഹൈകോടതി നിരോധിച്ചിരുന്നു. എന്നാല്‍ അപകടങ്ങള്‍ വര്‍ധിക്കുകയും മരണങ്ങള്‍ കൂടുകയും കഴിഞ്ഞ ദിവസം വിദ്യാര്‍ഥി മരിക്കാനിടയാവുകയും ചെയ്ത സാഹചര്യത്തില്‍ ജനരോഷം മൂലമാണ് പൊലിസും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറവും സംയുക്തമായി പന്താവൂരില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്.
കോടതി വിധിയെ മാനിച്ച് സ്‌കൂളുകളും മറ്റു തിരക്കും വര്‍ധിക്കുന്ന പകല്‍ സമയത്താണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുക.
രാത്രി സമയങ്ങളില്‍ പൊലിസോ ഓട്ടോ ഡ്രൈവര്‍മാരോ നാട്ടുകാരോ ബ്രേക്കര്‍ എടുത്തു മാറ്റുകയും ചെയ്യും. സ്പീഡ് ബ്രേക്കറുകള്‍ ഇല്ലെന്ന് കരുതി അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് പൊലിസ് മുന്നറിയിപ്പും നല്‍കി.
തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ മുതല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം വരെയുളള ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പ്രധാന അപകട മേഖലകളായ ചങ്ങരംകുളം സബീന റോഡ്, സ്‌കൂളുകളും കോളജുകളും അപകടകരമായ വളവും ഉളള പാവിട്ടപ്പുറം, വളയംകുളം എന്നിവിടങ്ങളിലും ഇത്തരത്തില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന് ഹൈവേ ജാഗ്രതസമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."