സ്വര്‍ണം മോഷണം പോയ സംഭവം; വീട്ട് ജോലിക്കാരിയെ റിമാന്റ് ചെയ്തു
മാനന്തവാടി: വീട്ടില്‍നിന്ന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ വീട്ട് ജോലിക്കാരിയെ റിമാന്റ് ചെയ്തു.
എള്ളുമന്ദം സ്വദേശി പ്രീത(34)യെയാണ് മാനന്തവാടി കോടതി റിമാന്റ് ചെയ്തത്.
പ്രതിക്ക് രണ്ടു വയസുള്ള കുട്ടിയുള്ളതിനാല്‍ ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളമുണ്ട കൊമ്മയാട് ആനച്ചാലില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലെ താല്‍ക്കാലിക ജോലിക്കാരിയായിരുന്ന പ്രീതയെ വീട് ഉടമസ്ഥന്റെ പതിനഞ്ചോളം പവന് സ്വര്‍ണാഭരണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വീട്ടുടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും, നാലു പവന് ആഭരണങ്ങളും കണ്ടെടുത്തതായി വെള്ളമുണ്ട എസ്.ഐ ശ്രീലാല്‍ ചന്ദ്ര ശേഖരന് അറിയിച്ചു.സ്വര്‍ണം നഷ്ടപ്പെട്ടത് വീട്ടുടമസ്ഥര്‍ അറിഞ്ഞിട്ടും ഇവര്‍ ആശങ്കകള്‍ക്കിട നല്‍കാതെ ജോലിയില്‍ തുടരുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ വീട്ടുടമസ്ഥര്‍ പൊലിസിനെ സമീപിക്കുകയും പൊലിസ് നടത്തിയ അന്വേഷണത്തില്‍ യുവതി പിടിയിലാവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."