മാസങ്ങള്‍ പിന്നിട്ടിട്ടും 'ജലനിധി' പദ്ധതി കമ്മിഷന്‍ ചെയ്തില്ല
എടപ്പാള്‍: വേനല്‍ കനക്കുമ്പോഴും 'ജലനിധി 'പദ്ധതി കമ്മിഷന്‍ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ട്രയല്‍ റണ്‍ നടത്തി പൂര്‍ത്തിയായിട്ടും കുറ്റിപ്പുറം പഞ്ചായത്തില്‍ 'ജലനിധി 'പദ്ധതി കമ്മിഷന്‍ ചെയ്യാത്തതാണ് പരാതിക്കിടയായത്.
കഴിഞ്ഞ ഒക്ടോബര്‍ 24ന് ആണ് വീടുകളിലേക്ക് സ്ഥാപിച്ച പൈപ്പ്‌ലൈനിലൂടെ വെള്ളം പമ്പ് ചെയ്ത് ട്രയല്‍ റണ്‍ നടത്തിയത്. അവസാനഘട്ട പരിശോധനകള്‍ കഴിഞ്ഞിട്ടും പദ്ധതിയുടെ ഉദ്ഘാടനം നീണ്ടണ്ടുപോവുകയാണ്. ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുറ്റിപ്പുറം പഞ്ചായത്തിലെ ജലനിധി പദ്ധതി വേഗത്തില്‍ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യവുമായി ഗുണഭോക്താക്കള്‍ രംഗത്തെത്തി.
പഞ്ചായത്തിലെ മൂവായിരത്തില്‍പരം വീടുകളിലേക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്നും പല ഭാഗത്തെയും കിണറുകള്‍ വറ്റിയതിനായില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണെന്നും നാട്ടുകാര്‍ പറഞ്ഞു. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ നിര്‍മാണച്ചെലവില്‍ 10% ഗുണഭോക്താക്കളും 15% പഞ്ചായത്തുമാണ് വഹിക്കുന്നത്. കണക്ഷന്‍ ലഭിക്കുന്ന ഒരു കുടുംബം ശരാശരി നാലായിരത്തോളം രൂപ അടക്കണം. 2013ല്‍ ആരംഭിച്ച പദ്ധതിയിലേക്ക് പണമടച്ച് കാത്തിരുന്നിട്ടും ജലവിതരണം വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകമാണ്.
ഈ വേനലിലെങ്കിലും ജലനിധി പദ്ധതി ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. ഭാരതപ്പുഴ പൂര്‍ണമായും വറ്റിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളെല്ലാംതന്നെ വരള്‍ച്ചയുടെ പിടിയിലായിക്കഴിഞ്ഞു.നാലു വാര്‍ഡുകളിലേക്ക് ശുദ്ധജലം എത്തിച്ചിരുന്ന മുള്ളൂര്‍ക്കടവ് പദ്ധതിയും കഴിഞ്ഞ മൂന്നു ദിവസമായി പ്രവര്‍ത്തനരഹിതമാണ്.
പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ഈ പദ്ധതിയിലൂടെയുള്ള ജലവിതരണം സ്തംഭിച്ചത്. ജലനിധി പദ്ധതി വേഗത്തില്‍ കമ്മിഷന്‍ ചെയ്താല്‍ കുറ്റിപ്പുറം പഞ്ചായത്തിലെ നാലായിരത്തോളം വീടുകളിലേക്ക് നേരിട്ട് ശുദ്ധജലമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."