യുവാക്കള്‍ മുന്നിട്ടിറങ്ങി; മേക്കടമ്പ് വെസ്റ്റ് പാടശേഖരത്ത് നൂറ് മേനി
മൂവാറ്റുപുഴ: യുവ കര്‍ഷക കൂട്ടായ്മയില്‍ മേക്കടമ്പ് വെസ്റ്റ് പാടശേഖരത്ത് നൂറുമേനി വിളവ്. വാളകം ഗ്രാമ പഞ്ചായത്തിലെ ഒരു കൂട്ടം ഐടി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ മേക്കടബ് വെസ്റ്റ് പാടശേഖരത്ത് നടത്തിയ നെല്‍ കൃഷിക്ക് നൂറുമേനി വിളവ്.
വിദേശത്തും സ്വദേശത്തുമായി വിവിധ ഐ ടി കമ്പനികളില്‍ ജോലി നോക്കി വരുന്ന സനല്‍ ധനജ്ഞയന്‍, എ.എസ്.വിനോദ്, സി.കെ.ശ്യാം, പ്രദീപ് കുമാര്‍, സജീവ് കുഞ്ഞന്‍, റ്റി.സി.പ്രജേഷ് അടക്കമുള്ള ആറ് അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ദ്രവ്യാ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൂട്ടായ്മ രൂപീകരിച്ചാണ് മേക്കടമ്പ് വെസ്റ്റ് പാടശേഖരഞ്ഞെ 14 ഏക്കറോളം വരുന്ന സ്ഥലത്ത് നെല്‍ കൃഷി ഇറക്കിയത്.
ഉമ, കുഞ്ഞൂഞ്ഞ് ഇനത്തില്‍ പെട്ട നെല്‍ വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്.
പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിക്ക് 10 ലക്ഷം രൂപ മുതല്‍മുടക്കുണ്ട്. കാര്‍ഷിക സര്‍വ്വകലാശാല റിട്ട: ഫാം സൂപ്രണ്ട് വി.ജെ. രാജമോഹനന്റെ നിര്‍ദ്ദേശങ്ങളും പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നു. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, മെമ്പര്‍മാരായ പി.എം.മദനന്‍, ദീപ്തി മനോജ്, കാര്‍ഷിക സര്‍വ്വകലാശാല റിട്ട: ഫാം സൂപ്രണ്ട് വി.ജെ. രാജമോഹനന്‍, കൃഷി ഓഫീസര്‍ പി.എന്‍.രാജു, പാടശേഖര സമിതി സെക്രട്ടറി എം.എ എല്‍ദോസ് എന്നിവര്‍ക്ക് പുറമേ വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയും കാടാതി ഗവണ്‍മെന്റ് സ്‌കൂളിലെയും കുരുന്നുകളും അധ്യാപകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."