വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നാല് പേര്‍ക്കെതിരേ കേസ്
കാക്കനാട്: പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഘത്തിലെ ഇരട്ട സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. കാക്കനാട് വാഴക്കല കമ്പിവേലിക്കകം കോളിനിയില്‍ വാടകക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി ലളിതയുടെ മകന്‍ അനുരൂപി(17)നാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ 19ന് രാത്രി എട്ടരയോടെ ടൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരുമ്പോള്‍ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിനു സാരമായി പരുക്കേറ്റു. ചെമ്പ്മുക്കില്‍ ഫഌറ്റ് സമുച്ചയത്തിന് സമീപം മദ്യപിച്ചിരുന്ന എട്ടംഗസംഘത്തിലെ നാലു പേരാണ് മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.
വഴിയിലൂടെ ഫോണില്‍ സംസാരിച്ച് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥി പൊലിസില്‍ വിവരം അറിയിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മദ്യപസംഘം അക്രമിച്ചതെന്നാണ് സംശയിക്കുന്നത്. ഇടപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അനുരൂപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."