HOME
DETAILS

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യരുത്

  
backup
January 23 2017 | 02:01 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1

കേരളം അരാജകത്വത്തിന്റെ സ്വന്തം നാടായി മാറുകയാണോയെന്ന ഭീതിയാണ് എന്റെ മനസ്സുനിറയെ. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്, ദിശാബോധം പകര്‍ന്നുനല്‍കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളും വിദ്യാര്‍ഥിസംഘടനകളുമെല്ലാം അരാജകത്വത്തിന്റെ ആറാട്ടുമായി തെരുവിലിറങ്ങുമ്പോള്‍ പ്രബുദ്ധനായ മലയാളിയെന്ന സങ്കല്‍പം ജീര്‍ണിക്കുകയാണോയെന്നു ഞാന്‍ സംശയിക്കുന്നു. 


രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജനവിദ്യാര്‍ഥിസംഘടനകളുമെല്ലാം സമൂഹത്തോടും ജനങ്ങളോടും ഉത്തരവാദിത്വമില്ലാതെ ക്വട്ടേഷന്‍സംഘങ്ങളായി അധഃപതിക്കുന്ന കാഴ്ചയാണു കുറേദിവസമായി കേരളത്തില്‍ കണ്ടത്. അസഹിഷ്ണുതയും, ഉത്തരവാദിത്വബോധമില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം കേരളത്തില്‍ നടമാടുകയാണ്.


എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പാലിന്റെ കസേര കത്തിച്ചതു മുതല്‍ കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനെത്തിയ നൂറുക്കണക്കിനു വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അരങ്ങേറിയ രാഷ്ട്രീയകൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ അപകടകരമായ സ്ഥിതിവിശേഷവുവരെയുള്ള സംഭവങ്ങള്‍ നമ്മുടെ നാട് എവിടേയ്ക്കു പോകുന്നുവെന്ന സൂചനയാണു നല്‍കുന്നത്.


നമ്മള്‍ പിന്നോട്ടു നടക്കാന്‍ തുടങ്ങുകയാണോയെന്ന ഭയമാണ് എന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാകുന്നത്. ഇനി പിന്നോട്ടു നടന്നാല്‍ ഒരിക്കലും തിരിച്ചുപോക്കുണ്ടാകില്ല. നവോത്ഥാന പ്രക്രിയയുടെ മരണമണിയായിരിക്കും അതോടെ മുഴങ്ങുക.


ഞാനടക്കമുള്ള തലമുറ കാമ്പസ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തിയവരാണ്. അന്നൊക്കെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയുള്ള സമൂഹത്തിലെ മാറ്റങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണു കാമ്പസ് രാഷ്ട്രീയത്തിലുണ്ടായിരുന്നത്.


ആശയങ്ങള്‍ തമ്മില്‍ ദാക്ഷണ്യമില്ലാതെ ഏറ്റമുട്ടുമ്പോഴും എതിരഭിപ്രായത്തെ മാനിക്കാനും ആശയത്തിന്റെ ഏറ്റുമുട്ടല്‍ ശാരീരികപ്പോരാട്ടത്തിലേയ്ക്കു പോകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.
അതോടൊപ്പം അധ്യാപകരെയും മുതിര്‍ന്നവരെയും ബഹുമാനിക്കുകയും അവര്‍ പകര്‍ന്നുനല്‍കുന്ന അറിവും ദിശാബോധവും മുന്നോട്ടുള്ള പോക്കിന് ഇന്ധനമാക്കുകയും ചെയ്തിരുന്നു. ആ ഇന്ധനമാണ് എന്റെ തലമുറയെ അന്തസ്സും രാഷ്ട്രീയാവബോധവും ജനാധിപത്യബോധവുമുള്ള പൊതുപ്രവര്‍ത്തകരാക്കിയത്.
ഇന്നു കാമ്പസുകള്‍ അരാജകത്വത്തിന്റെ വിളഭൂമിയായി മാറുകയാണോയെന്നു സംശയിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തെയോ അവരുടെ വിദ്യാര്‍ഥിസംഘടനയെയോ ഒറ്റതിരഞ്ഞു കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ വിഷയവുമല്ലിത്.


ഇവരെ നേര്‍വഴിക്കു നടത്തേണ്ടവര്‍ അതിനു തയാറാകുന്നില്ലന്നു മാത്രമല്ല, ന്യായീരിക്കുകയാണു ചെയ്യുന്നത്. പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പാള്‍ വിരമിച്ചപ്പോള്‍ അവരുടെ ശവമാടം പ്രതീകാത്മകമായി പണിയുകയും വിദ്യാഭ്യാസമന്ത്രിയായിരുന്ന ഒരു ഉന്നതനേതാവ് അതിനെ ന്യായീകരിക്കുകയും ചെയ്തതത് ഓര്‍ക്കുക. ഇതുപോലുള്ള വിവേചനരഹിതമായ കൈയടികളാണു സ്ഥിതിഗതികള്‍ വഷളാക്കുന്നത്.


കണ്ണൂരില്‍ കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഏട്ടു രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. അതില്‍ നാലെണ്ണവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലായിരുന്നു. സംസ്ഥാന യുവജനോത്സവം അരങ്ങേറുന്ന സമയത്തു നടന്ന രാഷ്ട്രീയകൊലപാതകം കേരളത്തെ ഞെട്ടിച്ചു. ആരു കൊന്നു, ആരു കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുപ്പല്ല, കലയുടെയും സംസ്‌കാരത്തിന്റെയും മാനവികതയുടെയും പതാകവാഹകരായി കേരളീയ കൗമാരം ഒത്തു ചേരുന്ന വേദിയില്‍ ചോരയുടെയും ക്രൗര്യത്തിന്റെ ഇരുള്‍വീഴ്ത്തിയവര്‍ ആരായാലും അവര്‍ക്കു നാടിന്റെ മനഃസാക്ഷി മാപ്പുനല്‍കില്ല.
കലോത്സവം നടക്കുന്ന വേദിക്കു മുമ്പില്‍ത്തന്നെ സംഘര്‍ഷമുണ്ടായി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം വഹിച്ചുകൊണ്ട് ആ വഴിയെത്തിയാണു ചിലര്‍ എരിതീയില്‍ എണ്ണ ഒഴിച്ചത്. കുരുന്നു മനസുകളില്‍നിന്ന് എത്ര വര്‍ഷം കഴിഞ്ഞാലും ഈ മുറിപ്പാടു മായുകയില്ല. കലയും സംസ്‌കാരവും സാഹിത്യവുമെല്ലാം മനുഷ്യനെ മൃഗീയതയില്‍നിന്നു മോചിപ്പിക്കാനുള്ളതാണ്. ഇവിടെ പകയും വെറുപ്പും മൂടിയ മനസുകള്‍ സാംസ്‌കാരിക വേദികളെപ്പോലും മലിനമാക്കുന്നു.


പെട്ടെന്നു വൈകാരികതകള്‍ക്ക് അടിമപ്പെടുന്ന സമൂഹമായി നമ്മള്‍ മാറുന്നതു വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കും. മനുഷ്യനാണ് എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും മാനദണ്ഡം. മനുഷ്യര്‍ക്കു ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായി ദൈവത്തിന്റെ സ്വന്തം ഭൂമിയ മാറ്റിത്തീര്‍ക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളു, നിങ്ങള്‍ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുകയാണ്. അതിനു കാലം നല്‍കുന്ന തിരിച്ചടി കനത്തതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago