ആര്.എസ്.എസിന്റെ അജണ്ട ഹിന്ദുരാഷ്ട്രം: ഇ.പി ജയരാജന്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല പകരം ആര്.എസ്.എസ്-സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ വേണ്ടി മാത്രമാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സി.പി.എം സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴ്ന്ന ജാതിക്കാരെയും ന്യൂനപക്ഷത്തെയും ഒറ്റപ്പെടുത്തുക എന്നതാണ് ആര്.എസ്.എസിന്റെ നിലപാട്. ആര്.എസ്.എസിന്റെ അജണ്ട ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. വര്‍ഗീയതയ്ക്കെതിരേ പോരാടുന്ന കേരള സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധയിടങ്ങളിലായി ആര്.എസ്.എസ് അടുത്തിടെ നടത്തിയ കൊലപാതകവും ആക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി. ജയരാജന്, സംഘാടക സമിതി ചെയര്മാന് കെ.പി സഹദേവന്, ജനറല്‍ കണ്‍വീനര്‍ എം. പ്രകാശന്, കെ.പി സുധാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."