മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്നു
കഠിനംകുളം: മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് ഇന്‍ഞ്ചിന്‍ ഘടിപ്പിച്ച വള്ളം തകരുകയും വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികള്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന രണ്ട് ഇഞ്ചിനും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ച അവസ്ഥയിലാണ്.
ഇന്നലെ വെളുപ്പിന് ആറുമണിയോടെ പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തില്‍ കഠിനംകുളം ശാന്തിപുരം സ്വദേശി സ്റ്റെല്ലസും (65) മറ്റു രണ്ടുപേരും മത്സ്യബന്ധനം നടത്തുന്നതിനിടെ വന്ന ശക്തമായ തിരമാലയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. വളത്തിലുണ്ടായിരുന്ന ഇവര്‍ക്ക് നിസാര പരുക്കേറ്റെങ്കിലും നീന്തി കരയിലെത്തി. ഇതിനിടെ തിരയില്‍ പെട്ട വള്ളം വീണ്ടും ശക്തമായ തിരയടിച്ച് ഹാര്‍ബറിന്റെ പുലിമുട്ടിലുള്ള പാറക്കെട്ടില്‍ അടിച്ച് കയറുകയും ചെയ്തു. വള്ളം ഇനി ഉപയോഗശൂന്യമാണെന്നും ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായും കഠിനംകുളം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."