പൊലിസിനും സര്‍ക്കാരിനും ആത്മാര്‍ഥതയില്ലെന്ന് സി.പി.ഐ-സി.പി.എം പോര്
കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയാന്‍ ആത്മാര്‍ഥമായ ശ്രമം ജില്ലാ ഭരണകൂടവും പൊലിസും നടത്തുന്നില്ലെന്നാണ് സി.പി.ഐ നേതാവിന്റെ വിമര്‍ശനം.
കണ്ണൂര്‍: ജില്ലയില്‍ നടന്നുവരുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ സി. പി.ഐ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ നടമാടുന്ന അക്രമരാഷ്ട്രീയം നാണക്കേടാണന്ന പ്രസ്താവനയുമായി സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് രംഗത്തുവന്നതു സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള പ്രതിരോധമെന്നാണ് സി.പി.എം ജില്ലയില്‍ ബി.ജെ.പിയുമായുള്ള സായുധകലാപത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് കക്ഷിയായ സി.പി.ഐ ഈ നിലപാടിനോട് യോജിക്കുന്നില്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയാന്‍ ആത്മാര്‍ഥമായ ശ്രമം ജില്ലാ ഭരണകൂടവും പൊലിസും നടത്തുന്നില്ലെന്നാണ് സി.പി.ഐ നേതാവിന്റെ വിമര്‍ശനം. മാത്രമല്ല സമാധാനയോഗത്തില്‍ നിന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ വിളിക്കാത്തതിനോടും സി.പി.ഐക്കു വിയോജിപ്പുണ്ട്. സമാധാനപാലനത്തിനായി കണ്ണില്‍ പൊടിയിടുന്ന നടപടി പോരെന്നും സന്തോഷ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിനെ മറികടക്കാനായി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുകയാണെന്നും അക്രമങ്ങള്‍ പുതിയ കേന്ദ്രങ്ങളിലേക്കു പടരുന്നുവെന്നും സി.പി.ഐ വിലയിരുത്തുന്നു. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതനുവദിക്കാന്‍ കഴിയില്ലെന്നും അക്രമരാഷ്ട്രീയം തടയാന്‍ പാര്‍ട്ടി മുന്‍പിട്ടു ഇറങ്ങണമെന്നും സന്തോഷ് കുമാറിന്റെ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."