HOME
DETAILS
MAL
ശ്രീലങ്കന്‍ യുവതിയെ താമസിപ്പിച്ച വീട്ടുടമയ്ക്കെതിരേ വധഭീഷണി
backup
January 02 2018 | 07:01 AM
തലശ്ശേരി: വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയ ശ്രീലങ്കന്‍ യുവതിയെ താമസിപ്പിച്ച വീട്ടുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. കോടിയേരി മൂഴിക്കര അര്‍പ്പണ നിവാസില്‍ എ.പി പുഷ്പജയുടെ പരാതിയിലാണ് തലശ്ശേരി പൊലിസ് കേസെടുത്തത്. ശ്രീലങ്കന്‍ യുവതിയായ നിര്‍മ്മല ദുര്‍ഗക്കൊപ്പം ഡിസംബര്‍ 20ന് കോടതിയില്‍ പുഷ്പയും മകളും ഒപ്പം പോയിരുന്നു. കോടതി പരിസരത്ത് ആറുപേര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 22ന് വീണ്ടും കോടതിയില്‍ വച്ച് സുഗേഷ് എന്നയാളും അഞ്ചുപേരും പുഷ്പജയുടെയും മകളുടെയും കാറിന്റെയും ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."