മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് വിജ്ഞാപനമായി
പിണറായി വിജയന്‍ (മുഖ്യമന്ത്രി): ആഭ്യന്തരം, പൊതുഭരണം, വിജിലന്‍സ്, ഐടി, ഓള്‍ ഇന്ത്യാ സര്‍വിസ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രവും സാങ്കേതികവും പരിസ്ഥിതിയും, ശാസ്ത്ര സ്ഥാപനങ്ങള്‍, ഭരണ പരിഷ്‌കാരം, തെരഞ്ഞെടുപ്പ് ഏകോപനം, സൈനിക ക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന ആതിഥ്യം, വിമാനത്താവളങ്ങള്‍, മെട്രോ റെയില്‍, അന്തര്‍ സംസ്ഥാന നദികള്‍, പൊതുജന വിവര സമ്പര്‍ക്കം, പ്രവാസികാര്യം, സിവില്‍-ക്രിമിനല്‍ നീതിന്യായ ഭരണം, അഗ്നിശമനവും രക്ഷാപ്രവര്‍ത്തനവും, ജയില്‍, അച്ചടിയും സ്റ്റേഷനറിയും, യുവജനകാര്യം, മുകളില്‍ പറഞ്ഞിട്ടില്ലാത്ത മറ്റു കാര്യങ്ങള്‍
ഇ.പി ജയരാജന്‍: വ്യവസായം, വ്യവസായ സഹകരണ സ്ഥാപനങ്ങള്‍,വാണിജ്യം, കായികം, മൈനിങ് ആന്‍ഡ് ജിയോളജി, കൈത്തറിയും തുണിയും, ഖാദിയും ഗ്രാമീണ വ്യവസായങ്ങളും
ഡോ. ടി.എം തോമസ് ഐസക്: ധനം, ദേശീയ സമ്പാദ്യം, സ്റ്റോര്‍ പര്‍ച്ചേഴ്‌സ്, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ട്രഷറി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, കെ.എസ്.എഫ്.ഇ, സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, സ്റ്റാമ്പും സ്റ്റാമ്പ് ഡ്യൂട്ടിയും, കയര്‍
കെ.കെ ശൈലജ: ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, നാട്ടുവൈദ്യം, ആരോഗ്യ സര്‍വകലാശാല, ഡ്രഗ്‌സ് കണ്‍ട്രോള്‍, അന്തരീക്ഷ മലിനീകരണ നിയന്ത്രണം, ഹോമിയോപ്പതി, നാച്ചുറോപതി, സാമൂഹികനീതി.
എ.കെ ബാലന്‍: നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം, പാര്‍ലമെന്ററികാര്യം, ചലചിത്ര വികസന കോര്‍പറേഷന്‍
ടി.പി രാമകൃഷ്ണന്‍: എക്‌സൈസ്, തൊഴില്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ്, പുനരധിവാസം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്, വ്യവസായ ട്രിബ്യൂണലുകള്‍, ലേബര്‍ കോടതികള്‍
ജി.സുധാകരന്‍: പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, റെയില്‍വേയ്‌സ്
കടകംപള്ളി സുരേന്ദ്രന്‍: വൈദ്യുതി, ദേവസ്വം
എ.സി മൊയ്തീന്‍: സഹകരണം, വിനോദസഞ്ചാരം
ജെ.മേഴ്‌സിക്കുട്ടിഅമ്മ: ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്, കശുവണ്ടി വ്യവസായം, ഫിഷറീസ് സര്‍വകലാശാല.
പ്രൊഫ. സി.രവീന്ദ്രനാഥ്: പൊതുവിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ സര്‍വകലാശാലകള്‍ ഒഴികെയുള്ള സര്‍വകലാശാലകള്‍, പ്രവേശന പരീക്ഷ, സാക്ഷരതാ പ്രസ്ഥാനം, എന്‍.സി.സി
ഡോ. കെ.ടി ജലീല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാമവികസനം, നഗരാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികള്‍, കില, ന്യൂനപക്ഷക്ഷേമം, വഖ്ഫും ഹജ്ജ് തീര്‍ഥാടനവും
ഇ.ചന്ദ്രശേഖരന്‍: ലാന്‍ഡ് റവന്യു, സര്‍വെയും ഭുരേഖകളും, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം
പി.തിലോത്തമന്‍: ഭക്ഷ്യവും പൊതുവിതരണവും, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി
വി.എസ് സുനില്‍കുമാര്‍: കൃഷി, മണ്ണ് സംരക്ഷണവും സര്‍വെയും, കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍
കെ.രാജു: വനം, വന്യജീവി സംരക്ഷണം, മൃഗസംരക്ഷണം, ഡയറി വികസനം, പാല്‍ സഹകരണ സംഘങ്ങള്‍, മൃഗശാല
രാമചന്ദ്രന്‍ കടന്നപ്പള്ളി: തുറമുഖം, മ്യൂസിയം, പുരാവസ്തു
മാത്യു ടി.തോമസ്: ജലവിഭവം, കാഡ, ഭൂജല വികസനം, ജലവിതരണവും ശുചിത്വവും, ഉള്‍നാടന്‍ ജലഗതാഗതം, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍
എ.കെ ശശീന്ദ്രന്‍: റോഡ് ഗതാഗതം, ജല ഗതാഗതം, മോട്ടോര്‍ വാഹനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."