ഇക്ബാല്‍-തുളിച്ചേരി-അഴിത്തല റോഡ് 10ന് ഉപരോധിക്കും
അജാനൂര്‍: വാഹന ഗതാഗതവും കാല്‍നടയാത്രയും ദുസ്സഹമായ ഇഖ്ബാല്‍-തുളിച്ചേരി-അഴിത്തല റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ 10ന് റോഡ് ഉപരോധിക്കും. ഇതിനോടനബന്ധിച്ച് ഇഖ്ബാല്‍ ഹൈസ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. റോഡ് പൂര്‍ണമായും തകര്‍ന്നത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ 28ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് റോഡ് നവീകരണമെന്ന ആവശ്യമുയര്‍ത്തി നാട്ടുകാര്‍ സംഘടിക്കുന്നത്.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി എ. ഹമീദ് ഹാജി (ചെയര്മാന്), അഹമ്മദ് കിര്‍മാണി ( കണ്‍വീനര്‍), എം. ഹമീദ് ഹാജി (ട്രഷറര്‍), സി. മുഹമ്മദ് കുഞ്ഞി, പി.പി കുഞ്ഞബ്ദുല്ല, സി.എച്ച് ഹംസ, അഷ്റഫ് ചിത്താരി ( വൈസ് ചെയര്മാന്), കെ.ബി കരീം, എ.പി അയൂബ്, എ. അബ്ദുല്ല (ജോയന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇട്ടമ്മല്‍, കൊളവയല്‍, കൊത്തിക്കല്‍, മുട്ടുംന്തല, പൊയ്യക്കര, അജാനൂര്‍ കടപ്പുറം, മീനാപ്പീസ്, ബല്ല കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ ഈ വഴിയാണ് കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."