HOME
DETAILS
MAL
സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു
backup
January 23 2017 | 03:01 AM
മണ്ണാര്‍ക്കാട്: ഫെബ്രുവരി അഞ്ചു മുതല്‍ ഏഴുവരെ മണ്ണാര്‍ക്കാട് നടക്കുന്ന കെ.എസ്.ടി.യു 38ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കും പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമായി സംസ്ഥാന തല സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു.
ഉപന്യാസ രചന (വിഷയം: വിദ്യാഭ്യാസം മൂല്യങ്ങളുടെ വീണ്ടെടുപ്പിന്), കവിതാ രചന (വിഷയം: വിചാരണ), കഥാ രചന(വിഷയം: നിറഭേദങ്ങള്‍) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. സൃഷ്ടികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ 31 ന് മുമ്പായി സിദ്ദീഖ് പാറോക്കോട്, ജി.എല്‍.പി.സ്‌കൂള്‍, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട് 678583 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സേൌുസറ@ഴാമശഹ.രീാ എന്ന ഇ മെയിലിലോ അയക്കണം. ഫോണ്‍: 9447743117.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."